12.31.2016
12.30.2016
12.22.2016
12.21.2016
12.19.2016
12.18.2016
12.07.2016
12.06.2016
ഡോ.ജോർജ്ജ് സുദർശനെ അറിയുക
ഇ.സി.ജി. സുദർശൻ
ഇ.സി.ജി. സുദർശൻ അഥവാ എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ ഭൗതികശാസ്ത്രത്തിൽ മികവ് തെളിയിച്ച ഭാരതീയ ശാസ്ത്രജ്ഞനാണ്. കേരളത്തിൽ കോട്ടയം ജില്ലയിലെ പള്ളം,പാക്കിലെ എണ്ണക്കൽ വീട്ടിൽ, 1931 സെപ്റ്റംബർ 16-നാണ് അദ്ദേഹം ജനിച്ചത്, പിതാവ് ഇ.ഐ ചാണ്ടി റവന്യൂ സൂപ്പർവൈസറും മാതാവ് അച്ചാമ്മ അദ്ധ്യാപികയും ആയിരുന്നു.
എണ്ണക്കൽ ചാണ്ടി ജോർജ് സുദർശൻ ജനനം 16 സെപ്റ്റംബർ 1931 (വയസ്സ് 85)
PALLAM, Kottayam Kerala, Indiaതാമസം United States
ദേശീയത ഇന്ത്യ
മേഖലകൾ Theoretical physics സ്ഥാപനങ്ങൾ University of Texas at Austin
Indian Institute of Science
The Institute of Mathematical Sciences
Harvard University
University of Rochester
Tata Institute of Fundamental Researchബിരുദം Madras Christian College
University of Madras
University of Rochesterഡോക്ടറേറ്റിനുള്ള ഉപദേശകൻ Robert Marshak ഗവേഷണവിദ്യാർത്ഥികൾ Mohammad Aslam Khan Khalil
Narasimhaiengar Mukundaഅറിയപ്പെടുന്നത് Optical coherence and Sudarshan-Glauber representation, V-A theory of the weak force, Tachyons, Quantum Zeno effect, Open quantum system, and contributions to the Spin-statistics theorem പ്രധാന പുരസ്കാരങ്ങൾ (Dirac Medal of Inter. Center for Theoretical Physics) (2010)
Padma Vibhushan (2007)
Majorana Prize (2006)
Third World Academy of Sciences Prize (1985)
Bose Medal (1977)
Padma Bhushan (1976)
CV Raman Award (1970)
പ്രകാശത്തേക്കൾ വേഗതയിൽ സഞ്ചരിക്കുന്ന 'ടാക്കിയോണുകൾ' എന്ന് നാമകരണം ചെയ്യപ്പെട്ട കണികകളെ സംബന്ധിച്ച പരികല്പനകളാണ് അദ്ദേഹത്തിന്റെ മുഖ്യസംഭാവനയയി കരുതപ്പെടുന്നത്. അമേരിക്കയിൽ സ്ഥിരതാമസമാക്കിയിരുന്ന അദ്ദേഹം ഭാരതീയ തത്ത്വചിന്തയിലും ആകൃഷ്ടനാണ്. വേദാന്ത സംബന്ധിയായ പ്രഭാഷണങ്ങളും അദ്ദേഹം നടത്താറുണ്ട്.
ചെറുപ്പത്തിൽ, എണ്ണയിടാൻ പിതാവ് താഴെയിറക്കിയ വീട്ടിലെ മുത്തച്ഛൻ ഘടികാരത്തിനുള്ളിലെ ചക്രങ്ങൾ കണ്ടപ്പോഴാണ് തന്നിൽ ശാസ്ത്രകൗതുകം ഉണർന്നതെന്ന് സുദർശൻ വെളിപ്പെടുത്തിയിട്ടുണ്ട്.
ഒൻപതു വട്ടം ഊർജ്ജതന്ത്രത്തിനുള്ള നോബേൽ സമ്മാനത്തിനു നിർദ്ദേശിക്കപ്പെട്ടിട്ടുള്ള തനിയ്ക്ക് അതു ലഭിക്കാതെ പോയത്, ശാസ്ത്രലോകത്തിലെ തല്പരകക്ഷികളുടെ ഇടപെടൽ മൂലമാണെന്ന് അദ്ദേഹം ആരോപിച്ചിട്ടുണ്ട്. തന്റെ കണ്ടെത്തലുകൾ സ്വന്തം പേരിലാക്കി സമ്മാനം വാങ്ങുകയും കേട്ടു പകർത്തി സ്വന്തമാക്കുകയും ചെയ്തവരുടെ കൂട്ടത്തിൽ ഈഗോൺ ക്രൗസ്, നൊബേൽ ജേതാവ് മറെ ഗെൽമാൻ എന്നിവരെ സുദർശൻ എടുത്തു പറയുന്നു.[1]
അവലംബം
- വിജു.വി. നായർ, ശാസ്ത്രം, ആത്മജ്ഞാനം സുദർശനം എന്ന പേരിൽ 2010 ആഗസ്റ്റ് 15-ലെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ
12.01.2016
11.04.2016
2.08.2016
1.03.2016
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള് (Atom)
തിരഞ്ഞെടുത്ത പോസ്റ്റ്
-
പൂർവ ചരിത്രം പണ്ട് പുരാതനമായ ചായൽ പ്രദേശത്തു (നിലയ്ക്കൽ) കോസെമല്ലൂർ എന്നൊരു പ്രസിദ്ധ ബ്രാഹ്മണ കുടുംബം ഉണ്ടായിരുന്നു. കുടുംബനാഥനായ നമ്പ...